ആശാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ദേശീയ ആരോഗ്യദൗത്യം ഡിഎംഒ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്.
കാഞ്ഞങ്ങാട്: വര്‍ധിപ്പിച്ച ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, പ്രഖ്യാപിച്ച 21,000 ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാകമമിറ്റി ദേശീയ ആരോഗ്യദൗത്യം ഡിഎംഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി. നാരായണന് ഉദ്ഘാടനം ചെയ്തു. വി.വി. പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. എം. മഞ്ജുഷ, ടി.കെ. സവിതകുമാരി, ബിന്ദു കൃഷ്ണന്, പ്രീത മടിക്കൈ, ഇ. രമണി എന്നിവര്‍ സംസാരിച്ചു.
Tags : march Nattuvishesham DistrictNews