x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ സം​വി​ധാ​നം ത​ക​ർ​ക്കാ​ൻ ശ്രമം; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 4, 2026 12:04 AM IST | Updated: November 4, 2026 12:04 AM IST

ഓ​ൾ കേ​ര​ളാ റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി പോ​സ്‌​റ്റോ​ഫീ​സ് പ​ടി​ക്ക​ൽ നടത്തിയ ധർണ റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ങ്കൊ​മ്പ്: റേ​ഷ​ൻ സം​വി​ധാ​നം ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു ഓ​ൾ കേ​ര​ളാ റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി പോ​സ്‌​റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഗു​ണ​ഭോ​ക്താ​വി​നു നേ​രി​ട്ടു ന​ൽ​കു​ന്ന സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കു​ക, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വ് വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

താ​ലൂ​ക്ക് പ്ര​സി​ഡന്‍റ് എം.​വി​ശ്വ​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​വ​നാ​ട്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, എ​ൻ.​കെ. വേ​ണു​ഗോ​പാ​ൽ, ഷാ​ജി ജോ​സ​ഫ്, പി.​സൈ​മ​ൺ, ജോ​ഷി നെ​ടു​മു​ടി, ഗീ​ത ച​ന്ദ്ര​ൻ, എം.​എ. മാ​ത്തു​ക്കു​ട്ടി, പി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up