സ്റ്റുഡൻസ് പൊലിസ് കേഡറ്റുകൾ ഞാറുനടീൽ ആരംഭിച്ചപ്പോൾ.
ആറ്റിങ്ങൽ: എസ്പിസിയുടെ സ്കൂൾതല തനത് കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് നെൽവയൽ ഏറ്റെടുത്ത് കൃഷി ആരംഭിച്ചു. പിരപ്പമൺകാട് പാടശേഖരത്തിലെ 24 സെന്റ് വയൽ ഭൂമിയാണ് ഏറ്റെടുത്തത്. ഉത്സവ പ്രതീതിയിൽ ഞാറുനടീൽ സംഘടിപ്പിച്ചു. ജൂനിയർ കേഡറ്റുകൾക്കൊപ്പം സിപിഒ എം.എസ്. ദിവ്യ, എ. ഷാജി, ഓഫിസ് സ്റ്റാഫ് വി. വിജികുമാർ, സുരേഷ്കുമാർ മൂഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാടശേഖരസമിതി സെക്രട്ടറി അൻഫാർ, പ്രസിഡന്റ് സാബു, പാടശേഖര സമിതി അംഗം ലിഷു ഗോപിനാഥ് എന്നിവർ പിന്തുണയേകി. സമിതി പ്രസിഡന്റ് സാബു പാടശേഖരസമിതിയുടെ പ്രവർത്തനവും കൃഷിചരിത്രവും കുട്ടികളോടു വിശദീകരിച്ചു.