x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 9, 2026 10:50 PM IST | Updated: November 9, 2026 10:50 PM IST

വണ്ടിപ്പെരിയാറിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

വ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണംവി​ട്ട് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജ​മു​ടി സ്വ​ദേ​ശി സാ​മി​നെ ആ​ദ്യം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ടു​ക​ട​യി​ൽനി​ന്നു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Autorickshaw Nattuvishesham Districtnews

Recent News

Corehub Up