x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പ​മ്പ സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ ഉടൻ‌ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി

വെബ് ഡെസ്ക്
Published: November 9, 2026 10:59 PM IST | Updated: November 9, 2026 10:59 PM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​മ്പ സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ 13 ന് ​മു​മ്പ് ബാ​രി​ക്കേ​ഡിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ഇ​തി​നാ​യി ഇ​റി​ഗേ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​റെ​യും സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​സേ​ച​ന, ജ​ല​വി​ഭ​വ വ​കു​പ്പ് പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും പ​മ്പ​യി​ലും ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ക​ട​വു​ക​ളു​ടെ ന​വീ​ക​ര​ണം തൃ​പ്തി​ക​ര​മാ​യി ന​ട​പ്പാ​ക്കി. പ​മ്പ​യി​ല്‍ സ്‌​നാ​ന​ഘ​ട്ട​ത്തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ശു​ചീ​ക​രി​ച്ചു. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച് ന​ദി​യി​ല്‍ കൃ​ത്യ​മാ​യ നി​ല​യി​ല്‍ ജ​ല​നി​ര​പ്പ് നി​ല​നി​ര്‍​ത്തു​ന്ന​തി​ന് കെ ​എ​സ് ഇ ​ബി യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ന്ത​ളം ഇ​ട​ത്താ​വ​ളത്തി​ല്‍ ബാ​രി​ക്കേ​ഡിം​ഗ് അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കും.
ക്യൂ​വി​ൽ കു​ടി​വെ​ള്ളം
ഉ​റ​പ്പാ​ക്കും

ഇ​ക്കൊ​ല്ലം മു​ത​ൽ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി പ​ന്പ​യി​ലും കാ​ന​ന​പാ​ത​യി​ലും അ​യ്യ​പ്പ​ഭ​ക്ത​ർ ക്യൂ ​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ല​ഭ്യ​ത ജ​ല​അ​ഥോ​റി​റ്റി നേ​രി​ട്ട് ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.
കാ​ന​ന​പാ​ത​യി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് താ​ത്കാ​ലി​ക സം​വി​ധാ​നം ക്ര​മീ​ക​രി​ക്കും. തീ​ര്‍​ഥാ​ട​ന​ത്തി​ന് ശേ​ഷം ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യും വ​നം വ​കു​പ്പു​മാ​യും ച​ർ​ച്ച​ചെ​യ്ത് വാ​ട്ട​ർ എ​ടി​എം പോ​ലെ​യു​ള്ള സ്ഥി​ര​സം​വി​ധാ​നം സ​ജ്ജ​മാ​ക്കും.
സീ​ത​ത്തോ​ട് - നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​വും അ​ട്ട​ത്തോ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​കാ​നു​ണ്ടെന്നും മന്ത്രി പറഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍, അ​ബി​ന്‍ വ​ര്‍​ക്കി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജ​ല​അ​ഥോ​റി​റ്റി എം​ഡി എ​സ്. പ്രേം​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ.​നി​സാ​മു​ദ്ദീ​ന്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ.​കൈ​നി​ക്ക​ര, എ​ഡി​എം ആ​ർ. രാ​ജ​ല​ക്ഷ്മി, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ര്‍, ഇ​റി​ഗേ​ഷ​ന്‍, ജ​ല അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍​മാ​ര്‍, സൂ​പ്ര​ണ്ടി​ങ് എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Sabarimala Pilgrimage Nattuvishesham Districtnews

Recent News

Corehub Up