x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ബു പീ​റ്റ​റി​ന് എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​രം

വെബ് ഡെസ്ക്
Published: November 9, 2026 10:52 PM IST | Updated: November 9, 2026 10:52 PM IST

ഷി​ബു പീ​റ്റ​ർ

പാ​ലാ: പീ​റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷി​ബു പീ​റ്റ​ര്‍ വെ​ട്ടു​ക​ല്ലേ​ലി​ന് അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍റെ ഹ്യു​മാ​നി​റ്റി സ​ര്‍​വീ​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ല​ഭി​ച്ചു.

വൃ​ക്ക​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നി​ര്‍​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​രം​ഗ​ത്തെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി ദീ​ര്‍​ഘ​കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന നി​സ്വാ​ര്‍​ഥ സേ​വ​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ സം​ഭാ​വ​ന ന​ല്‍​കി​യും അ​ര്‍​ഹ​രാ​യ നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ കെ​യ​ര്‍ ആ​ന്‍​ഡ് ഷെ​യ​ര്‍ ചാ​രി​റ്റ​ബി​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വും ചി​ക്കാ​ഗോ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക സൊ​സൈ​റ്റി ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഷി​ബു പീ​റ്റ​ര്‍ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യും റോ​ട്ട​റി ക്ല​ബ്ബു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്.

Tags : Excellence Award Nattuvishesham DistrictNews

Recent News

Corehub Up