x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ന്താ​ന​ത്ത് പ​ന്നിശ​ല്യം അ​തി​രൂ​ക്ഷം

വെബ് ഡെസ്ക്
Published: November 9, 2026 11:01 PM IST | Updated: November 9, 2026 11:01 PM IST

കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി വ​രു​ത്തി​യ കൃ​ഷി​നാ​ശം.

കു​ന്ന​ന്താ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ പ​ന്നി ശ​ല്യം രൂ​ക്ഷം. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ.
കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ത്തു​മ​ല നെ​ല്ലി​മ​ല ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​ന്നി​ക​ൾ കൈ​യി​ട​ക്കി​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​ല​ത്ത് വി​ദ്യാ​ധ​ര​ന്‍റെ ക​പ്പ, വാ​ഴ, പ​യ​ർ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ദി​വ​സ​വും ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.
‌

ക​പ്പ കൃ​ഷി ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും പ​ന്നി ന​ശി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വാ​ഴ, പ​യ​ർ കൃ​ഷി​ക​ൾ​ക്കു നേ​രേയും ശ​ല്യ​മു​ണ്ടാ​കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി വി​ദ്യാ​ധ​ര​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡാ​യ കോ​ല​ത്ത് വാ​ർ​ഡി​ലാ​ണ് പ​ന്നി ശ​ല്യം
രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചേ​ർ​ന്നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തോ​ട് സോ​ളാ​ർ വേ​ലി നി​ർ​മി​ക്കാ​നും പ​ഞ്ചാ​യ​ത്ത് അം​ഗം പ​റ​ഞ്ഞ​താ​യി ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും വി​ദ്യാ​ധ​ര​ന്‍റെ കൃ​ഷി പ​ന്നി വ​ലി​യ തോ​തി​ൽ ന​ശി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ൾ​പ്പെ​ടെ ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് വി​ദ്യാ​ധ​ര​ൻ പ​റ​യു​ന്ന​ത്.
കൃ​ഷി​യി​ൽ പ​ന്നി ശ​ല്യം മൂ​ലം ല​ക്ഷ​ങ്ങ​ൾ ന​ഷ്‌​ടം സം​ഭ​വി​ച്ച വ്യ​ക്തി​ക്ക് 1000 രൂ​പ ന​ൽ​കി​യ​ത് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​കു​ന്നു. ഉ​ത്ത​ന്ന​ത്തു​പ​ടി - നെ​ല്ലി​മ​ല റോ​ഡി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ൽനട, ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​കളും പ​ന്നി​ക​ളു​ടെ ശ​ല്യം മൂ​ലം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് .

കൃ​ഷി​യി​ട​ങ്ങ​ളി​ലെ​യും റോ​ഡി​ലെ​യും പ​ന്നി ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും ‌ആ​നു​പാ​തി​ക​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യം.

Tags : Severe wild Nattuvishesham Districtnews

Recent News

Corehub Up