x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പു​ല്ലു​മേ​ട്-​സു​ൽ​ത്താ​നി​യ റോ​ഡ് ത​ക​ർ​ന്നു; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

വെബ് ഡെസ്ക്
Published: November 9, 2026 10:52 PM IST | Updated: November 9, 2026 10:52 PM IST

പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​മേ​ട്-​സു​ൽ​ത്താ​നി​യ റോ​ഡ്.

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​മേ​ട്-​സു​ൽ​ത്താ​നി​യ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ്കൂ​ൾ ബ​സു​ക​ളട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന പോ​കു​ന്ന റോ​ഡാ​ണി​ത്.
തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊന്നാ​യ റോ​ഡി​നോ​ടാ​ണ് അ​ധി​കാ​രി​ക​ളു​ടെ ഈ ​അ​വ​ഗ​ണ​ന.

റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഈ ​മേ​ഖ​ലയി​ലേ​ക്ക് ഓ​ട്ടം പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ​തോ​തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് ഓ​ട്ടം പോ​കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും പ​റ​യു​ന്നു. അ​തി​നാ​ൽത​ന്നെ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻപോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് രാ​ഷ്‌ട്രീയപ്രേ​രി​ത​മാ​യി റോ​ഡി​നോ​ട് അ​വ​ഗ​ണ​ന​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തും എം​എ​ൽ​എ​യും യു​ഡി​എ​ഫ് പ​ക്ഷ​ത്താ​യി​ട്ടും റോ​ഡി​ന് ശാ​പ​മോ​ക്ഷ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രപ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : Pullumedu-Sulthaniya Road Nattuvishesham Districtnews

Recent News

Corehub Up