ഒന്നാംസ്ഥാനം നേടിയ ബംഗളൂരു ജെയിൻ യൂണിവേഴ്സിറ്റി ടീം ട്രോഫിയുമായി.
മണ്ണാർക്കാട്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കലാലയങ്ങളെ അണിനിരത്തി സംഘടിപ്പിച്ച 'ക്രിംക്വസ്റ്റ് 2കെ 26' ദക്ഷിണേന്ത്യ റീജണൽ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ മത്സരത്തിന്റെ സമാപന സമ്മേളനം സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായർ ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.
വന്യജീവി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും ഫോറൻസിക് സയൻസിനുള്ള നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി. അബ്ദുൾ ലത്തീഫ്, മണ്ണാർക്കാട് നഗരസഭാ അധ്യക്ഷ സജ്ന എന്നിവർ പങ്കെടുത്തു.
650 മത്സരാർഥികളുള്ള 140 ടീമുകളുടെ മത്സരത്തിൽനിന്ന് ബാംഗ്ലൂരുവിലെ ജെയിൻ യൂണിവേഴ്സിറ്റി ഒന്നാംസ്ഥാനത്തിന് അർഹരായി.
സമാപന വേദിയിൽ വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു.
Tags : Nattuvishesham Districtnews Bangalore's Jain University