ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: പാചകത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയത് യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണെന്ന് ആര്യാടന് ഷൗക്കത്ത് എംഎല്‍എ. കേരള സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി യോഗം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ പാചകത്തൊഴിലാളികളോട് കാണിച്ചത് കടുത്ത വഞ്ചനയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന മിനിമം വേജസ് സമ്പ്രദായം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതായും എംഎല്‍എ പറഞ്ഞു.
ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, വേതനം വര്‍ധിപ്പിക്കുക, ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മിനിമം വേജസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പെടുത്താനും യോഗം തീരുമാനിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി. രാജന്, ഐഎന്‍ടിയുസി ജില്ലാ ഭാരവാഹികളായ ഹസന് പുല്ലങ്ങോട്, ബാബു മണി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശിവദാസന്‍ ഉള്ളാട്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പില്‍ രവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് കരുളായി, ഉണ്ണീന്‍ കാളികാവ് എന്നിവര്‍ പ്രസംഗിച്ചു.
പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) നിലമ്പൂര്‍ മേഖലാ കമ്മിറ്റി ഭാരവാഹികളായി കെ.എം. സുശീല (പ്രസി), കെ. റുഖിയ (ജന.സെക്ര.), വി. ഇബ്രാഹിം കാളികാവ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Tags : UDF government government NattuVishesham DistrictNews