’ബ്ലാക്ക് സ്ക്രിപ്റ്റ്’ സിനിമയുടെ പൂജയിൽനിന്ന്.
തരിയോട്: നിർമൽ ബേബി വർഗീസ് സംവിധാനം ചെയുന്ന ’ബ്ലാക്ക് സ്ക്രിപ്റ്റ്’ എന്ന ഹൊറർ സിനിമയുടെ ചിത്രീകരണം തുടങ്ങി. കാവുംമന്ദത്തെ ലൊക്കേഷനിൽ ഞായറാഴ്ച രാവിലെ പൂജയ്ക്കുശേഷം ആരംഭിച്ച ചിത്രീകരണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും.
2027 ജനുവരിയിൽ റിലീസ് ചെയ്യും. ഹർഷ വർഗീസ്, ഹൃദ്യ അശോക്, ജെഫിൻ ജോസഫ്, വരുണ്‍ രവീന്ദ്രൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനിൽകുമാർ, ആര്യ കൃഷ്ണൻ, ലാസ്യ ബാലകൃഷ്ണൻ, സാനിയ പൗലോസ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും എഡിറ്റിംഗും സംവിധായകൻതന്നെ നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് മിഥുൻ എരവിലാണ്. സംഗീതം: കെ.ആർ. രഞ്ജിത്, അസോസിയേറ്റ് കാമറമാൻ: കെ. ചേതൻ. കല: ഹർഷ വർഗീസ്, ഷനീജ.
Tags : has begun Nttuvishesham Districtnews