x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ്‌വ​ര്‍​ക്ക് വി​ക​സി​പ്പി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 16, 2026 10:19 PM IST | Updated: October 16, 2026 10:19 PM IST

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ബി​എ​സ്എ​ന്‍​എ​ല്‍ കേ​ര​ള സ​ര്‍​ക്കി​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. സ​ജി​കു​മാ​റു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​എ​സ്എ​ന്‍​എ​ല്‍ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ച​ര്‍​ച

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ മൊ​ബൈ​ല്‍ നെ​റ്റ്‌വ​ര്‍​ക്ക് ക​വ​റേ​ജും ഇ​ന്‍റര്‍​നെ​റ്റ് ല​ഭ്യ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​തി​യ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി. മേ​ഖ​ല​യി​ലെ നെ​റ്റ്‌വ​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ബി​എ​സ്എ​ന്‍​എ​ല്‍ കേ​ര​ള സ​ര്‍​ക്കി​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. സ​ജി​കു​മാ​റു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​എ​സ്എ​ന്‍​എ​ല്‍ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കാ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. താ​യ​ങ്ക​രി മേ​ഖ​ല​യി​ല്‍ 40 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ജി​ബി​ടി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ട​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും. ക​ണ്ണാ​ടി മേ​ഖ​ല​യി​ലെ നെ​റ്റ്‌വ​ര്‍​ക്ക് ക​വ​റേ​ജ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കു​സാ​റ്റ് പു​ളി​ങ്കു​ന്ന് സൈ​റ്റി​ലു​ള്ള നി​ല​വി​ലെ ട​വ​റി​ന്‍റെ ഉ​യ​രം വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വാ​ല​ടി, കു​മ​ര​ങ്ക​രി, കാ​വാ​ലം ലിസ്യു പള്ളി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​തി​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

Tags : NattuVishesham.DistricteNews

Recent News

Corehub Up