x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ വീ​ണ്ടും പോ​ത്ത് മോ​ഷ​ണം

വെബ് ഡെസ്ക്
Published: August 14, 2026 01:18 AM IST | Updated: August 14, 2026 01:18 AM IST

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ വീ​ണ്ടും പോ​ത്ത് മോ​ഷ​ണം. തോ​ണ്ട​ൽ പാ​ല​ത്തി​നു സ​മീ​പം കൂ​ട്ടു​ങ്ങ​ൽ രാ​ജേ​ഷി​ന്‍റെ ര​ണ്ട് പോ​ത്തു​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി മോ​ഷ്‌​ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പു​ത്ത​ൻ​വേ​ലി​ക്ക​ര താ​ഴം​ചി​റ​യി​ൽ നി​ന്ന് ഇ​ഞ്ചാ​ര​ക്കു​ന്നി​ൽ ഉ​മേ​ഷി​ന്‍റെ ന​ഷ്‌​ട​പ്പെ​ട്ട മൂ​ന്ന് പോ​ത്തു​ക​ളെ തി​രി​ച്ചു​കി​ട്ടി​യ പ​റ​മ്പി​ലാ​ണു രാ​ജേ​ഷി​ന്‍റെ ര​ണ്ട് പോ​ത്തു​ക​ളെ കെ​ട്ടി​യി​രു​ന്ന​ത്. തോ​ണ്ട​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള ഈ ​പ​റ​മ്പ് രാ​ജേ​ഷി​ന്‍റേ​താ​ണ്. ന​ഷ്ട​പ്പെ​ട്ട ര​ണ്ട് പോ​ത്തു​ക​ളെ​യും രാ​ജേ​ഷ് എ​ട്ട് മാ​സം മു​ൻ​പു വാ​ങ്ങി​യ​താ​ണ്. ര​ണ്ടി​നും കൂ​ടി ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham Districtnews Buffalo

Recent News

Corehub Up