ഉളിക്കൽ പഞ്ചായത്തിലെ പുറവയലിലെ ചീരംകരിയിലും വട്ട്യാംതോടിലെ അമ്പലപ്പറമ്പിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞ സ്ഥലത്ത് കാമറകൾ സ്ഥാപിച്ചപ്പോൾ.
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ രണ്ടു ദിവസമായി പ്രദേശവാസികൾ വന്യജീവിയെ കണ്ട പുറവയലിലെ ചീരംകരിയിലും വട്ട്യാംതോടിലെ അമ്പലപ്പറമ്പിലും കാമറ സ്ഥാപിച്ചു. രണ്ട് ദിവസമായി പ്രദേശവാസികളാണ് പുലിയെ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പോലീസ്, വനം വകുപ്പ് അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
10 ദിവസത്തേക്കാണ് കാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വന്യമൃഗത്തെ കണ്ട സ്ഥലത്ത് കാമറ സ്ഥാപിച്ച് രണ്ടു ദിവസം നിരീക്ഷണം നടത്തും. വന്യമൃഗത്തിന്റെ ചിത്രം പതിഞ്ഞില്ലെങ്കിൽ മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം സ്ഥിരീകരിച്ചാൽ പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് തീരുമാനം.