ഒപ്പുശേഖരണ പരിപാടി വികാരി ഫാ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരി: കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകളിൽ വനഭൂമി ഒഴികെയുള്ള കൃഷിസ്ഥലങ്ങൾ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കോടഞ്ചേരി സെന്റ് മേരീസ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഒപ്പുശേഖരണത്തിൽ ആയിരക്കണക്കിനാളുകൾ പരാതി എഴുതി നൽകി. കൂടാതെ പരിസ്ഥിതി മന്ത്രാലയത്തിലേക്ക് ഇമെയിൽ വഴിയും നിരവധി പേർ പരാതി അറിയിച്ചിട്ടുണ്ട്.
കോടഞ്ചേരി ഫൊറോന പള്ളി വികാരി റെക്ടർ ഫാ. ജോൺ ഒറവുങ്കര പരാതി എഴുതി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, തങ്കച്ചൻ ആയത്തുപാടത്ത്, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമഠത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജോസഫ് നടുവിലെടത്ത്, ജോസ് മലേക്കുന്നേൽ, ജസ്റ്റിൻ തറപ്പേൽ, ജിഷ ജോഷി പുതിയേടത്ത്, സീന റോസ്, മേരിക്കുട്ടി ആയത്തുപാടത്ത് എന്നിവർ നേതൃത്വം നൽകി.
Tags : ESA NattuVishasham DistrictNews