ചെറുതോണി: അമ്പത് ലിറ്റർ വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. പണിക്കൻകുടി സ്വദേശി ഉറുമ്പനാൽ ജിജോ പോളാണ് (45) തങ്കമണി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. വിനോദും സംഘവും തിങ്കളാഴ്ച രാത്രി നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച മാരുതി 800 കാറും കസ്റ്റഡിയിലെടുത്തു. 50 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാൾ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്നത്.
പ്രിവന്റീവ് ഓഫിസർമാരായ പി.എ. ബിജു, ബിനു ജോസഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആനന്ദ് വിജയൻ, അമൽ സുരേഷ് അഖിൽദേവ്, അഗസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.