കേരള കോണ്ഗ്രസ് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് ഉ
പാലക്കാട്: കേരളസർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ച ഇഎസ്എ റിപ്പോർട്ട് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചത് വഞ്ചനയും പച്ചക്കള്ളവുമാണെന്ന് കേരള കോണ്ഗ്രസ്- എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്.
കേരള കോണ്ഗ്രസ്- എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് ജില്ലാ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഇടതുപക്ഷ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കർഷക താത്പര്യം മുൻനിർത്തിയുള്ള ചർച്ചകൾ കേന്ദ്രവുമായി നടത്താൻ സംസ്ഥാന സർക്കാർ തയാറാകണം.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് അതേപടി കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബേബി പാണുചിറ, എ. ശശിധരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ് ജോണ് കാരുവള്ളി, ജോസ് വി. ജോർജ് വടക്കേക്കര, ബിജു പുലിക്കുന്നേൽ, റെനി രാജ് കരിമലക്കാട്ടിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാഞ്ഞിരപ്പാറ, കെ.ഐ. ഗോപി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സണ്ണി നടായത്ത്, എൽ. കൃഷ്ണമോഹൻ, ടി.പി. ഉല്ലാസ്, സജീവ് മാത്യു, സി.കെ. വിജയൻ, പോഷകസംഘടനാ നേതാക്കളായ കെ. ഡി. വിൽസണ്, ജോഷ്വാ രാജു, ആർ. സുരേഷ്, എ.പി. അനിൽകുമാർ, ലില്ലി മാത്യു, സുന്ദരൻ കാക്കത്തറ, പ്രജീഷ് പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Tags :