x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യു​ടെ വി​സ്മ​യ കാ​ഴ്ച​യു​മാ​യി ചീ​ങ്ങേ​രി​മ​ല

ജോ​ജി വ​ർ​ഗീ​സ്
Published: November 3, 2026 07:52 AM IST | Updated: November 3, 2026 07:53 AM IST

അ​ന്പ​ല​വ​യ​ൽ: പ്ര​കൃ​തി​യു​ടെ വ​ശ്യ​സൗ​ന്ദ​ര്യ​വും സാ​ഹ​സി​ക​ത​യും ഒ​ത്തു​ചേ​ർ​ന്ന വി​സ്മ​യ​കാ​ഴ്ച​യാ​ണ് ചീ​ങ്ങേ​രി​മ​ല വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.
മ​ല​നി​ല​ക​ളി​ലേ​യ്ക്കു​ള്ള ട്രെ​ക്കിം​ഗ് സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. പു​ല​രി​യു​ടെ പൊ​ൻ​കി​ര​ണ​ങ്ങ​ളാ​ൽ മ​ല​ക​ളെ ത​ഴു​കി​യെ​ത്തു​ന്ന സൂ​ര്യോ​ദ​യ​വും സ​ന്ധ്യ​യി​ൽ ആ​കാ​ശ​ത്തെ ചെ​ഞ്ചാ​യം പൂ​ശി​യു​ള്ള സൂ​ര്യാ​സ്ത​മ​യ​വും കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ചീ​ങ്ങേ​രി മ​ല​യി​ലെ​ത്തു​ന്ന​ത്.

 ജി​ല്ല​യി​ലെ മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ചീ​ങ്ങേ​രി മ​ല​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​തി​ർ​ത്തി പ​ട്ട​ണ​ങ്ങ​ൾ പോ​ലും ഇ​വി​ടെ നി​ന്ന് വീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന​താ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ, ക​ർ​ണാ​ട​ക​യി​ലെ കു​ട്ട​യും വ​യ​നാ​ട്ടി​ലെ ബ്ര​ഹ്മ​ഗി​രി മ​ല​നി​ര​ക​ളും ഇ​വി​ടെ നി​ന്ന് കാ​ണാ​ൻ ക​ഴി​യും.

മേ​ഘ​ങ്ങ​ൾ മ​ല​നി​ര​ക​ളെ ത​ഴു​കു​ന്ന കാ​ഴ്ച​യും മ​ല​യ​ടി​വാ​ര​ത്തി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന കാ​രാ​പ്പു​ഴ ജ​ലാ​ശ​യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​ത്ത ചി​ത്ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. മൂ​ന്ന് ത​ട്ടു​ക​ളി​ലാ​യു​ള്ള പാ​റ​ക്കെ​ട്ടി​ൽ ഓ​രോ ത​ട്ടു​ക​ളി​ലും വി​ശ്ര​മി​ക്കാ​നാ​യി മ​ര​ത്തി​ന്‍റെ ചെ​റി​യ ഇ​രി​പ്പി​ട​മു​ണ്ട്. ര​ണ്ടാ​മ​ത്തെ ക​യ​റ്റം കു​ത്ത​നെ​യു​ള്ള​താ​ണ്. ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് പാ​റ​യു​ടെ മു​ക​ളി​ലൂ​ടെ പി​ടി​ച്ച് മു​ക​ളി​ലേ​യ്ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും വ​ടം കെ​ട്ടി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ ക​യ​റ്റ​വും അ​ൽ​പ്പം ക​ഠി​ന​മാ​ണ​ങ്കി​ലും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര​കി​ൾ​ക്ക് മ​ല​യു​ടെ ഏ​റ്റ​വും മു​ക​ളി​ലെ​ത്തു​ക എ​ന്ന​ത് ന​വ്യ​നു​ഭ​വ​മാ​ണ് പ​ക​രു​ന്ന​ത്.

പു​ല​ർ​ച്ചെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്രം

ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ അ​ഞ്ച​ര മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​മാ​ണ് ചീ​ങ്ങേ​രി​മ​ല. സൂ​ര്യോ​ദ​യം കാ​ണാ​നെ​ത്തു​ന്ന​വ​ക്ക് പു​ല​ർ​ച്ചെ മ​ല ക​യ​റി​യെ​ങ്കി​ൽ മാ​ത്ര​മേ മേ​ഘ​പാ​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ഉ​ദ​യ കി​ര​ണം കാ​ണാ​ൻ ക​ഴി​യൂ. സൂ​ര്യ​പ്ര​കാ​ശം മ​ല​നി​ര​ക​ളി​ലേ​യ്ക്ക് പ​തി​ച്ചു​തു​ട​ങ്ങു​ന്പോ​ൾ മാ​റി​മ​റി​യു​ന്ന പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും നി​ര​വ​ധി പേ​രാ​ണ് മ​ല​യി​ലേ​ക്കു​ള്ള ട്രെ​ക്കിം​ഗി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

മ​ല​മു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം

ചീ​ങ്ങേ​രി മ​ല​യി​ൽ ട്രെ​ക്കിം​ഗി​നെ​ത്തു​ന്ന​വ​ർ​ക്ക് ഡോ​ർ​മി​റ്റ​റി ടെ​ന്‍റ് എ​ന്നി​വ​യാ​ണ് താ​മ​സ​ത്തി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡോ​ർ​മി​റ്റ​റി​യി​ൽ ഒ​രാ​ൾ​ക്ക് 250 രൂ​പ​യും ടെ​ന്‍റി​ൽ 750 രൂ​പ​യു​മാ​ണ്. ഇ​വി​ടെ അ​ഞ്ച് പേ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​മു​ണ്ട്. ഒ​രേ സ​മ​യം 40പേ​ർ​ക്ക് താ​മ​സി​ക്കാം. മ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് 50 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക്യാ​ന്പ് യ​ർ, മ​റ്റ് സാ​ഹ​സി​ക വി​നോ​ദ​പ​രി​പാ​ടി ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​വു​മാ​ണ് ഈ ​കേ​ന്ദ്രം. കാ​ര​പ്പു​ഴ-​അ​ന്പ​ല​വ​യ​ൽ റോ​ഡി​ൽ നി​ന്നു 400മീ​റ്റ​ർ സ​ഞ്ചാ​രി​ച്ചാ​ൽ ചീ​ങ്ങേ​രി​മ​ല ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ എ​ത്തി​ച്ചേ​രാം. അ​വി​ടെ നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​രി​ച്ചാ​ൽ മ​ല​മു​ക​ളി​ൽ എ​ത്താം.

K-Rail Survey

Tags :

Recent News

Corehub Up