ആലപ്പുഴ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കളക്ടർ ആർ. സുധീഷിന്റെ അധ്യക്ഷതയില്‍ നടന്ന ചേര്‍ത്തല ഇരുമ്പുപാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിക
ചേര്‍ത്തല: ഇരുമ്പുപാലം പുനർനിർമാണവും റോഡിന് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിക്കുന്ന സ്ഥാപന ഉടമകളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും യോഗം ചേര്‍ന്നു. ചേർത്തല മിനി സിവിൽസ്റ്റേഷനിൽ സ്പെഷൽ തഹസിൽദാർ (എൽഎ) ഓഫീസിൽ നടന്ന യോഗത്തില്‍ ആലപ്പുഴ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കളക്ടർ ആർ. സുധീഷ് അധ്യക്ഷത വഹിച്ചു.
അറുപതോളം ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുത്തു. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കളക്ടർ ആർ. സുധീഷ് പറഞ്ഞു. യോഗത്തിൽ സ്പെഷൽ തഹസിൽദാർ (എൽഎ) പി.സി. അമ്പിളി, സൂപ്രണ്ട് സന്തോഷ്, വാല്യുവേഷൻ അസിസ്റ്റന്റ് ഹാരിസ്, ശ്രീകുമാർ, സൂര്യകാന്ത്, ശംഭു എന്നിവർ പങ്കെടുത്തു.
Tags : Iron Bridge nattuvisesham local news