ലൂര്‍ദ് ആശുപത്രിയില്‍ നടന്ന ശിശുദിനാഘോഷ പരിപാടി ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ലൂര്‍ദ് ആശുപത്രിയില്‍ ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. കെ.ആര്. സിബി പ്രസംഗിച്ചു.
പീഡിയാട്രിക് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പ്രീതി പീറ്റര്‍, നിയോനെറ്റോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോജോ ജോയ്, പീഡിയാട്രിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് ചെറിയാന്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ഗോള്ഡിന് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ കുട്ടികള്‍ക്കായി ബോധവത്കരണ സ്കിറ്റും മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.
കുട്ടികള്‍, മാതാപിതാക്കള്‍, ലൂര്‍ദ് ആശുപത്രി സ്റ്റാഫ് അംഗങ്ങള്‍, നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags : Childrens Day Celebrations Nattuvishesham DistrictNews