x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഘ​ട​ന​യെ തൊ​ട്ട​റി​ഞ്ഞ് ശി​ശു​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: November 17, 2026 12:02 AM IST | Updated: November 17, 2026 12:02 AM IST

തൊ​ടി​യൂ​ർ ഗ​വ. എ​ൽ​പി​എ​സി​ൽ ന​ട​ന്ന ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ.

തൊ​ടി​യൂ​ർ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ കൈ​യെ​ഴു​ത്ത് പ്ര​തി തൊ​ട്ട​റി​ഞ്ഞ് തൊ​ടി​യൂ​ർ ഗ​വ.എ​ൽ​പി​എ​സി​ലെ കു​രു​ന്നു​ക​ൾ. ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യെ​ത്തി​യ സം​സ്ഥാ​ന യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും പ്ര​കൃ​തി മി​ത്ര വ​ന​മി​ത്ര പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ സു​മ​ൻ​ജി​ത്ത് മി​ഷ​യാ​ണ് ത​ന്‍റെ പ​ക്ക​ലു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ കൈ​യെ​ഴു​ത്ത് പ്ര​തി തൊ​ട്ട​റി​യാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം സ്‌​കൂ​ളി​ൽ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​ഗ​ന്നാ​ഥ് പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ വേ​ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്‌ സ​യാ​നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. എ.​അ​ബ്‌​ദു​ല്ല സ്പീ​ക്ക​റാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് നി​യ​ന്ത്രി​ച്ചു.
നൈ​ഷാ​ന, മി​ത്ര​മേ​ഘ​ന, പ​വി​ത്ര മ​നോ​ജ്, ആ​ദി​ത്യ​ൻ, ദേ​വി​ക, സൂ​ര്യ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വി​വി​ധ മ​ന്ത്രി​മാ​രും എം​പി മാ​രു​മാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ സി. ​അ​ജി​ത്കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഷാ​ൻ ഇ​ബ്രാ​ഹിം, നീ​ന ഹ​നീ​ഫ, നൂ​ർ​ജ​ഹാ​ൻ, ആ​ർ.​പി മാ​ളു, റീ​ന, അ​ഖി​ല, ഷാ​ഹി​ദ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Tags : Childrens Day Nttuvishesham Districtnews

Recent News

Corehub Up