x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി ചോ​റ്റാ​നി​ക്ക​ര പ​വി​ഴ​മ​ല്ലി​ത്ത​റ മേ​ളം

വെബ് ഡെസ്ക്
Published: October 20, 2026 03:46 AM IST | Updated: October 20, 2026 03:46 AM IST

പ​വി​ഴ​മ​ല്ലി​ത്ത​റ മേ​ളത്തിൽ ചെണ്ട കൊട്ടുന്ന നടൻ ജയറാം.

ചോ​റ്റാ​നി​ക്ക​ര: പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ താ​ള​പ്പെ​രു​ക്ക​ത്തി​ൽ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ആ​വേ​ശ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് ചോ​റ്റാ​നി​ക്ക​ര പ​വി​ഴ​മ​ല്ലി​ത്ത​റ മേ​ളം. മേ​ള​പ്പെ​രു​ക്ക​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ നൂ​റു​ക​ണ​ക്കി​ന് മേ​ള​പ്രേ​മി​ക​ളാ​ണ് പ​വി​ഴ​മ​ല്ലി​ത്ത​റ​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. ദു​ർ​ഗാ​ഷ്ട​മി ദി​ന​ത്തി​ൽ ന​ട​നും മേ​ള​പ്ര​മാ​ണി​യു​മാ​യ ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​വി​ഴ​മ​ല്ലി​ത്ത​റ മേ​ളം.

ചോ​റ്റാ​നി​ക്ക​ര ദേ​വി​യു​ടെ ശ്രീ​മൂ​ല​സ്ഥാ​ന​മാ​യ പ​വി​ഴ​മ​ല്ലി​ത്ത​റ​യ്ക്കു മു​ന്നി​ൽ പ​തി​ഞ്ഞ കാ​ല​ത്തി​ൽ തു​ട​ങ്ങി​യ മേ​ള​ത്തി​ന്‍റെ ചി​ട്ട​ക​ൾ​ക്ക​നു​സൃ​തം ചെ​ണ്ട​യും ഇ​ല​ത്താ​ള​വും കൊ​മ്പും കു​ഴ​ലും ഒ​രേ താ​ള​വ​ഴി​യി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ പ​വി​ഴ​മ​ല്ലി​ത്ത​റ​യും പ​രി​സ​ര​വും വാ​ദ്യ​സം​ഗീ​ത​ത്തി​ന്‍റെ വി​സ്മ​യ വേ​ദി​യാ​യി. ര​ണ്ടും മൂ​ന്നും നാ​ലും കാ​ല​ങ്ങ​ൾ പി​ന്നി​ട്ട് മേ​ളം അ​ഞ്ചാം കാ​ല​ത്തി​ലെ​ത്തി​യ​തോ​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി.

പ​തി​മൂ​ന്നാം ത​വ​ണ ജ​യ​റാം പ്ര​മാ​ണി​യാ​യ മേ​ള​ത്തി​ൽ തി​രു​മ​റ​യൂ​ർ ഗി​രി​ജ​ൻ മാ​രാ​ർ ഇ​ട​ന്ത​ല​യി​ൽ നി​ന്നു. മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട മേ​ള​ത്തി​ൽ പ​ത്ത് വ​യ​സു​കാ​ര​ന​ട​ക്കം 151ലേ​റെ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. ജ​സ്റ്റീ​സ് മു​ര​ളി പു​രു​ഷോ​ത്ത​മ​ൻ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, ബോ​ർ​ഡം​ഗം അ​ഡ്വ. കെ.​പി. അ​ജ​യ​ൻ, കെ.​കെ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചാ​ണ് മേ​ള​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

Tags :

Recent News

Corehub Up