പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കേരള വാട്ടർ അഥോറിറ്റി (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരത്തെ അധിക്ഷേപിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും നവമാധ്യമങ്ങളിലൂടെ യൂണിയൻ നേതൃത്വത്തിനെതിരേ കുപ്രചാരണം നടത്തുകയും ചെയ്ത സൂപ്രണ്ടിംഗ് എൻജിനിയറുടെ നടപടിയിൽ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തേത്തുടർന്ന് ഭരണാനുകൂല സംഘടന രൂപീകരിക്കാൻ സൂപ്രണ്ടിംഗ് എൻജിനിയർതന്നെ നേതൃത്വം കൊടുക്കുന്നത് ജലഅഥോറിറ്റിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്.
യൂണിയൻ 2026 ജൂലൈ ഏഴിനു നടത്തിയ സമരസ്ഥലത്തു കടന്നുവന്ന് ഉദ്ഘാടകൻ ജില്ലാ ട്രഷറാർ ആർ. സനൽ കുമാറിനെതിരേയും യൂണിയൻ നേതൃത്വത്തിനെതിരേയും മോശം പരാമർശം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരേ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസും സെക്രട്ടറി പി.ബി. ഹർഷകുമാറും പറഞ്ഞു.
Tags : Nattuvishesham LocalNews citu