x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ​വ​കു​പ്പ് ഓ​ണ​ച്ച​ന്ത​ക​ള്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 17, 2026 11:02 PM IST | Updated: August 17, 2026 11:02 PM IST

മെ​സ്‌​കോ​സ് സ​ഹ​ക​ര​ണ ഓ​ണ​വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ഓ​ണ​ത്തി​ന് കൈ​ത്താ​ങ്ങാ​യി സ​ഹ​ക​ര​ണ ഓ​ണ വി​പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. പൊ​തു​വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പൂ​ഴ്ത്തി വ​യ്പും ക​രി​ഞ്ച​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി സ​ഹ​ക​ര​ണ​വ​കു​പ്പ് ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന ഓ​ണ​വി​പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

25 വ​രെ ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. പ​തി​മൂ​ന്നി​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും. സ​ബ്‌​സി​ഡി ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍​ഡ് ഹാ​ജ​രാ​ക്ക​ണം. മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി വി​ല​യെ​ക്കാ​ള്‍ കുറ​ഞ്ഞ​നി​ര​ക്കി​ല്‍ ല​ഭി​ക്കും. ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ക​ര്‍​ഷ​ക​രു​ടെ വി​ഭ​വ​ങ്ങ​ളും നാ​ട​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളും പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ളും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​ആ​ര്‍. ശാ​ലി​നി അ​റി​യി​ച്ചു.

പു​തു​പ്പ​രി​യാ​രം, തൊ​ടു​പു​ഴ, നെ​ടു​മ​റ്റം, പു​റ​പ്പു​ഴ , കാ​രി​ക്കോ​ട്, തെ​ക്കും​ഭാ​ഗം, കോ​ടി​ക്കു​ളം, കു​ട​യ​ത്തൂ​ര്‍, കോ​ള​പ്ര, മ​ണ​ക്കാ​ട്, തു​ട​ങ്ങ​നാ​ട്, അ​റ​ക്കു​ളം, ഉ​ടു​മ്പ​ന്നൂ​ര്‍, വ​ണ്ണ​പ്പു​റം, കു​മാ​ര​മം​ഗ​ലം, ഇ​ട​വെ​ട്ടി, മു​ത​ല​ക്കോ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​പ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Cooperative Society Onam markets

Recent News

Corehub Up