മെസ്കോസ് സഹകരണ ഓണവിപണിയുടെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍ നിര്‍വഹിക്കുന്നു.
തൊടുപുഴ: ഓണത്തിന് കൈത്താങ്ങായി സഹകരണ ഓണ വിപണികള്‍ ആരംഭിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തി വയ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനുമായി സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ചാണ് വിവിധ സഹകരണ സംഘങ്ങള്‍ മുഖേന ഓണവിപണികള്‍ ആരംഭിച്ചത്.
25 വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. സബ്സിഡി ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് ഉത്പന്നങ്ങള്‍ വിപണി വിലയെക്കാള്‍ കുറഞ്ഞനിരക്കില്‍ ലഭിക്കും. തദ്ദേശീയമായി ഉത്പാദിപ്പിച്ച കര്‍ഷകരുടെ വിഭവങ്ങളും നാടന്‍ ഉത്പന്നങ്ങളും പച്ചക്കറിച്ചന്തകളും സഹകരണ സ്ഥാപനങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ആര്. ശാലിനി അറിയിച്ചു.
പുതുപ്പരിയാരം, തൊടുപുഴ, നെടുമറ്റം, പുറപ്പുഴ , കാരിക്കോട്, തെക്കുംഭാഗം, കോടിക്കുളം, കുടയത്തൂര്‍, കോളപ്ര, മണക്കാട്, തുടങ്ങനാട്, അറക്കുളം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, കുമാരമംഗലം, ഇടവെട്ടി, മുതലക്കോടം എന്നിവിടങ്ങളിലാണ് വിപണികള്‍ പ്രവര്‍ത്തിക്കുന്നത്.
Tags : Local News Nattuvishesham Cooperative Society Onam markets