x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ളി​യാ​റി​ൽ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ​രാ​തി


Published: April 21, 2026 12:29 AM IST | Updated: April 21, 2026 12:29 AM IST

ഇ​രി​യ​ണ്ണി: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സേ​വ് വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ഞ്ച​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് വ​ന​സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ഇ​വ​ർ ഡി​എ​ഫ്ഒ​യ്ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് നി​ല​വി​ലു​ള്ള അ​രി​യി​ൽ വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യി​ൽ അം​ഗ​ത്വം ന​ൽ​കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​ഞ്ച​ക്ക​ൽ കേ​ന്ദ്ര​മാ​ക്കി സേ​വ് വ​ന​സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ച​തെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​നേ​ഷ് ബാ​വി​ക്ക​ര പ​റ​ഞ്ഞു.

കാ​ന​ത്തൂ​ർ, പ​യ​സ്വി​നി, അ​രി​യി​ൽ എ​ന്നി​ങ്ങ​നെ മൂ​ന്ന് വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ളാ​ണ് മു​ളി​യാ​റി​ലു​ള്ള​ത്. ഇ​വ​യു​ടെ നി​യ​ന്ത്ര​ണം കാ​ല​ങ്ങ​ളാ​യി ചി​ല​ർ ത​ന്നെ കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ൾ​പ്പെ​ടെ ന​ട​ത്തു​ന്നു​ണ്ടെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

പാ​ല​പ്പൂ​വ​ൻ ആ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രി​യി​ൽ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്ക് ല​ഭി​ക്കു​ന്ന ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തെ​ളി​വു​ക​ൾ സ​ഹി​തം വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും സേ​വ് വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Tags : Complaint against nattuvishesham local news

Recent News

Corehub Up