നീണ്ടകര ഹോളിക്രോസ് പ്രതീക്ഷ സ്പെഷൽ സ്കൂളിൽ നിർമിച്ച ഫിസിക്കൽ ആൻഡ് മെന്റൽ ഹെൽത്ത് ഡെവലപ്മെന്റ് സെന്റർ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനും കുടുംബങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സഹായകമാകുന്ന സമഗ്ര ബഡ്സ് പുനരധിവാസ കേന്ദ്രം ചവറയില്‍ ആരംഭിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. രണ്ട് ഏക്കറോളം സ്ഥലം കണ്ടെത്തി കേന്ദ്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചവറ ഐആര്‍ഇഎല്‍ (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീണ്ടകര ഹോളിക്രോസ് പ്രതീക്ഷ സ്പെഷല്‍ സ്കൂളില്‍ നിര്‍മിച്ച ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡെവലപ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ കുട്ടികള്‍ രക്ഷിതാക്കളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ബഡ്സ് പുനരധിവാസ കേന്ദ്രത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനവും പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. ഐആര്‍ഇഎല്‍ (ഇന്ത്യ) നിര്‍മിച്ചു നല്കിയ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡെവലപ്മെന്റ് സെന്ററിലൂടെ ഹോളിക്രോസ് പ്രതീക്ഷ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനും ആവശ്യമായ ആരോഗ്യപരിചരണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശിവലാല്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് മുഖ്യാതിഥിയായി. ഐആര്‍ഇഎല്‍ ചവറ ജനറല്‍ മാനേജര്‍ ആന്‍ഡ് ഹെഡ് എന്‍.എസ്. അജിത്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എസ്. ഭക്തദര്‍ശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഐ. ജയലക്ഷ്മി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.