x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 17, 2026 12:04 AM IST | Updated: November 17, 2026 12:04 AM IST

ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ഏ​രൂ​ർ: മാ​ലി​ന്യ പ​രി​പാ​ല​ന രം​ഗ​ത്ത് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​നം, ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ത്തു കൊ​ണ്ടു​ള്ള സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് കൊ​ല്ലം ജി​ല്ല​യി​ൽ ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.
ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ബ​യോ​ബി​ന്നു​ക​ളു​ടെ പ​രി​പാ​ല​നം, ആ​വ​ശ്യ​മാ​യ ഇ ​നോ​ക്കു​ലം ല​ഭ്യ​മാ​ക്ക​ൽ, ഏ​റോ​ബി​ക് ക​മ്പോ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സോ​ക്ക്പി​റ്റു​ക​ളു​ടെ നി​ർ​മാ​ണം, 100 ശ​ത​മാ​നം അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം എ​ന്നി​വ​യാ​ണ് 2026-31 കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ആ​ർ​ടി​സി ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ സ​മ​ഗ്ര മാ​ലി​ന്യ പ​രി​പാ​ല​ന റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​നഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​തി​ര പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​നി​ട്ട​റി നാ​പ്കി​നു​ക​ളു​ടെ മാ​ലി​ന്യ പ്ര​ശ്നം കു​റ​ക്കു​ന്ന​തി​നാ​യി മെ​ൻ​സ്ട്രു​വ​ൽ ക​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം പ്ര​ചാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ന് ന​വം​ബ​ർ മാ​സം തു​ട​ക്കം കു​റി​ക്കും.
ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ പൊ​തു​സ്ഥ​ല​ങ്ങ​ളും റോ​ഡ​രി​കു​ക​ളും നി​ർ​മ​ലം പു​തു യു​ഗം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പൊ​തുജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ​യി​ൽ വൃ​ത്തി​യാ​ക്കും. ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​നീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള ബ​ഹു​ജ​ന ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ വാ​ർ​ഡ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ആ​ർ​ടി​സി ഹ​രി​ത സ​ഹാ​യ സ്ഥാ​പ​നം സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.പി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ഐ​ആ​ർ​ടി​സി കോ - ഒാ​ർ​ഡി​നേ​റ്റ​ർ ആ​ർ. രേ​വ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ജെ​സി മേ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ അ​നി​ത ബി​ജു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി സോ​മ​ശേ​ഖ​ര​പി​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, ഐ​ആ​ർ​ടി​സി ജി​ല്ലാ കോ​ഡി​നേ​റ്റ​ർ എം.​എ​സ്. സൂ​ര്യ, അ​സി. സെ​ക്ര​ട്ട​റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ടർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.ൃ

 

Tags : Panchayat Nttuvishesham Districtnews

Recent News

Corehub Up