x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കി​സാ​ൻ ജ​ന​ത

വെബ് ഡെസ്ക്
Published: October 29, 2026 05:38 AM IST | Updated: October 29, 2026 05:38 AM IST

മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​തി​ലു​ള്ള കു​ടി​യേ​റ്റ ജ​ന​ത​യ്ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ ജ​ന​ത തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
2026 ജൂ​ലൈ 27ലെ ​കേ​ന്ദ്ര ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ 887.36 ഹെ​ക്ട​ർ പ്ര​ദേ​ശം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ഇ​എ​സ്എ പ​രി​ധി​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​എ​സ്എ​യു​ടെ അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്താ​ത്ത​ത് ക​ർ​ഷ​ക​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യാ​ണ്. നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കി​സാ​ൻ ജ​ന​ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ്ലാ​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ​ജെ​ഡി ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടാ​ർ​സ​ൻ ജോ​സ്, അ​ബ്ദു​റ​ഹി​മാ​ൻ പ​ള്ളി​ക്ക​ലാ​ത്ത്, മാ​ത്യു ചേ​ർ​ത്ത​ല​ക്ക​ൽ, ജോ​സ് തോ​മ​സ് മാ​വ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up