x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​നി​ർ​മാ​ണം ഇ​ഴ​യു​ന്നു


Published: January 7, 2026 07:51 AM IST | Updated: January 7, 2026 07:51 AM IST

പാ​രി​പ്പ​ള്ളി : പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ അ​ത്യാ​ഹി​ത​വി​ഭാ​ഗം കെ​ട്ടി​ട​നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു.​കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വൈ​ദ്യു​തീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പെ​യി​ന്‍റി​ംഗും ഫ്ളോ​റിം​ഗും ഉ​ൾ​പ്പെ​ടെ പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​ണ്.

വൈ​ദ്യു​തീ​ക​ര​ണം ക​ഴി​ഞ്ഞാ​ൽ​മാ​ത്ര​മേ പ്ലം​ബിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. 2025-മാ​ർ​ച്ചു​വ​രെ​യാ​യി​രു​ന്നു കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​നു കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന​ത്. 2024-മേ​യി​ൽ​ത​ന്നെ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

ഇ​ല​ക്‌ട്രിക്ക​ൽ, ഇ​ല​ക്‌ട്രിക്ക​ൽ ലോ ​വോ​ൾ​ട്ട​ജ് സി​സ്റ്റം വ​ർ​ക്ക് (ഇ​എ​ൽ​വി​എ​സ്), അ​ഗ്നി​ര​ക്ഷാ​സം​വി​ധാ​നം, ലി​ഫ്റ്റ് എ​ന്നി​വ പ്ര​ത്യേ​ക​മാ​യാ​ണ് ക​രാ​ർ ന​ൽ​കി​യ​ത്. ഇ​വ​യു​ടെ ക​രാ​ർ ഉ​റ​പ്പി​ക്കാ​നു​ണ്ടാ​യ കാ​ല​താ​മ​സ​വും സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ളും കെ​ട്ടി​ട​നി​ർ​മാ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

മ​റ്റു​ള്ള പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ എ​ൻ​എ​ച്ച്എ​മ്മി​നെ​യും ഡി​പി​എ​മ്മി​നെ​യും സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ഗ്നി​ര​ക്ഷാ​സം​വി​ധാ​ന​ത്തി​ന്‍റെ​യും ലി​ഫ്റ്റി​ന്‍റെ​യും പ​ണി ഇ​തു​വ​രെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല.


കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​വി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ സ്ഥ​ല​പ​രി​മി​തി​യു​ടെ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് അ​ത്യാ​ഹി​ത​വി​ഭാ​ഗം മാ​റി​യി​ട്ടി​ല്ല.

 

Tags : nattu vishesham Construction emergency department

Recent News

Corehub Up