x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം; രൂ​പ​ക​ൽ​പ്പ​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: October 16, 2026 10:43 PM IST | Updated: October 16, 2026 10:43 PM IST

കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തമ​ന്ത്രി സി​.പി. ജോ​ൺ, മ​ന്ത്രി എം. ​ലി​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ന​ട​ന്ന​പ്

കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം കൂ​ടു​ത​ൽ ആ​ധു​നി​ക​മാ​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നം.

കാ​യം​കു​ളം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി എം. ​ലി​ജു ഗ​താ​ഗ​തമ​ന്ത്രി സി.​പി. ജോ​ൺ, കെ​എ​സ്ആ​ർ​ടി​സി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.​

ബ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തെ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ, നി​ർ​ദിഷ്ട കെ​ട്ടി​ട​ത്തി​ന്‍റെ റോ​ഡി​ൽനി​ന്നു​ള്ള സെ​റ്റ്ബാ​ക്ക് വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​വും ന​ൽ​കി.

റൂ​ഫ് ക​നോ​പ്പി​യു​ടെ രൂ​പ​ക​ൽ​പ്പ​ന കോ​ൺ​വെ​ക്സ് ആ​കൃ​തി​യി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കാ​റ്റും മ​ഴ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി പ​രി​ശോ​ധി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഗ്രൗ​ണ്ട് ഉ​യ​ർ​ത്തി മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് മ​ഴ ന​ന​യാ​തെ ബ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങാ​നു​ള്ള സം​വി​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട റോ​ഡ് വി​ഭാ​ഗ​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up