x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​യേ​ച്ച​ർ ക​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ഡേ​വി​ഡ് ക്ലി​ന്‍റു

വെബ്ഡെസ്ക്
Published: November 3, 2026 06:26 AM IST | Updated: November 3, 2026 06:26 AM IST

കൊ​ല്ലം (ത​ങ്ക​ശേ​രി): പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ ജോ​ലി​ക്കാ​ര​ൻ, ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്‌ടിക്കു​ന്ന മി​നി​യേ​ച്ച​ർ ക​ലാ​കാ​ര​ൻ. ത​ങ്ക​ശേ​രി സ്വ​ദേ​ശി​യാ​യ ഡേ​വി​ഡ് ക്ലി​ന്‍റു (33) എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണു ത​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ക​ര​വി​രു​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. കു​പ്പി​ക​ളി​ലും ചി​ര​ട്ട​ക​ളി​ലും തീ​ർ​ത്ത ക​ലാ​രൂ​പ​ങ്ങ​ളി​ൽ​ തു​ട​ങ്ങി, ഇ​ന്ന് വ​ലി​യ മി​നി​യേ​ച്ച​ർ മോ​ഡ​ലു​ക​ളി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ.

മു​മ്പ് ചെ​റി​യ രീ​തി​യി​ൽ ബോ​ട്ടി​ൽ ആ​ർ​ട്ട് ചെ​യ്തി​രു​ന്ന ഡേ​വി​ഡി​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത് കൊ​റോ​ണ കാ​ല​മാ​ണ്. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തെ ഒ​ഴി​വു​വേ​ള​ക​ളി​ൽ ചി​ര​ട്ട​ക​ളു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​തൊ​രു വ​ലി​യ മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു.

‘ഗോ​ഡ് ഓ​ഫ് ഫെ​യ്ത്ത്' എ​ന്ന ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന ആ​ൽ​ബ​ത്തി​ൽ ആ​ർ​ട്ട് ഡ​യ​റ​ക്‌ടറാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഡേ​വി​ഡി​ന്‍റെ പ്ര​തി​ഭ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഡേ​വി​ഡി​ന്‍റെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ് കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ൽ ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഒ​രു ഹാ​ർ​ബ​റി​ന്‍റെ മി​നി​യേ​ച്ച​ർ മോ​ഡ​ൽ നി​ർ​മി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. കൂ​ടാ​തെ, നി​ര​വ​ധി സ്കൂ​ളു​ക​ൾ​ക്കാ​യി ശാ​സ്ത്ര​മേ​ള​ക​ൾക്കും മ​റ്റും അ​ദ്ദേ​ഹം മി​ക​ച്ച വ​ർ​ക്കു​ക​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ക്ലീ​റ്റ​സി​ന്‍റെ​യും പൗ​ളി​ന്‍റെ​യും മ​ക​നാ​ണ് ഡേ​വി​ഡ്. നേ​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ ഏ​ഞ്ച​ൽ മേ​രി​യും പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​ൻ കാ​ൽ​വി​ൻ ക്രി​സ് ക്ലി​ന്‍റു. ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് തു​ട​ക്ക​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് ചെ​റി​യ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​വ​രും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. പു​തി​യ ആ​ശ​യ​ങ്ങ​ൾ ന​ൽ​കി​യും പ്രോ​ത്സാ​ഹി​പ്പി​ച്ചും സു​ഹൃ​ത്തു​ക്ക​ളും ഡേ​വി​ഡി​നൊ​പ്പ​മു​ണ്ട്.


നാ​ട്ടി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സോ​ളാ​ർ പാ​ന​ൽ ജോ​ലി​ക്കാ​ര​നാ​യ അ​ദ്ദേ​ഹം ത​ന്‍റെ ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ല​യ്ക്കാ​യി മാ​റ്റി​വെ​ക്കു​ക​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം പ​ള്ളി​യി​ലെ കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്.

ഈ​സ്റ്റ​ർ, ക്രി​സ്മ​സ്, പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പു​ൽ​ക്കൂ​ട് നി​ർ​മാ​ണം, പോ​ലു​ള്ള ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ൽ ത​ന്‍റെ ക​ലാ​വി​രു​ത് അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി ഉ​പ​യോ​ഗ​പ്പെടുത്താ​റു​ണ്ട്. ത​ങ്ക​ശേ​രി സി​വൈ​എം​എ​സ് ലൈ​ബ്ര​റി​യി​ൽ നി​ന്നു​ള്ള അം​ഗീ​കാ​ര​മ​ട​ക്കം ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം ഈ ​ചെ​റു​പ്പ​ക്കാ​ര​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

മി​നി​യേ​ച്ച​ർ മേ​ഖ​ല​യി​ൽ ഒ​ട്ട​ന​വ​ധി സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ഡേ​വി​ഡി​ന്‍റെ ആ​ഗ്ര​ഹം. "ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ഇ​തു​വ​രെ എ​ല്ലാം ഭം​ഗി​യാ​യി ചെ​യ്യാ​ൻ സാ​ധി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ഇ​നി​യും ഒ​ത്തി​രി ദൂ​രം മു​ന്നോ​ട്ട് പോ​കാ​നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ," വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് മി​ഴി​ന​ട്ട് ഡേ​വി​ഡ് ക്ലി​ന്‍റു പ​റ​യു​ന്നു.

Tags :

Recent News

Corehub Up