പ്രതീകാത്മക ചിത്രം
കട്ടപ്പന: ഡിസിഎല്‍ കട്ടപ്പന മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ മേരികുളം മരിയന്‍ പബ്ലിക് സ്കൂളില്‍ നടക്കും. രാവിലെ 9.30നു നടക്കുന്ന യോഗം സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ ഉദ്ഘാടനം ചെയ്യും.
സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ് സിഎംസി, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജോര്‍ജ്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. അസി. മാനേജര്‍ ഫാ. ജോസഫ് കളപ്പുരയ്ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. മേഖലാ ഓര്‍ഗനൈസര്‍ ടോം കണയങ്കവയല്‍ സ്വാഗതവും ശാഖാ ഡയറക്ടര്‍ അനീറ്റ തോമസ് നന്ദിയും പറയും. മേഖല, ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
Tags :