കിഡ്സ് ഫെസ്റ്റ് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ്.പി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
പുനലൂർ : ഇളമ്പൽ സെന്റ് ഫ്രാൻസിസ് അസിസി ഇഎം സ്കൂളിൽ ഡിസിഎൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ്.പി. സുരേഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. വിൻസെന്റ് ഡിക്രൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജയ്ഷീല, ഡിസിഎൽ കോ-ഓർഡിനേറ്റർ ടൈറ്റസ് ലൂക്കോസ് , ദീപിക ലേഖകൻ അനിൽ പന്തപ്ലാവ്, ഏരിയാ മാനേജർ വർഗീസ് ജോസഫ് എന്നിവർ നേതൃത്വം നൽകി. മത്സരവിജയികൾക്ക് എസ്.പി. സുരേഷ് അവാർഡുകൾ വിതരണം ചെയ്തു.