x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം വാ​ങ്ങി​ത്ത​രാ​നാ​യി നെ​റ്റി​യി​ൽ തോ​ക്കു​വ​ച്ച് വ​ധ​ഭീ​ഷ​ണി; മൂ​ന്ന് ഗു​ണ്ട​ക​ൾ അ​റ​സ്റ്റി​ൽ


Published: November 20, 2026 06:34 AM IST | Updated: November 20, 2026 06:34 AM IST

അറസ്റ്റിലായ യൂ​സ​ഫ്, ഷ​ഫീ​ഖ്, വി​ജു​കു​മാ​ർ

ആ​ലു​വ: ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ദ്യം വാ​ങ്ങി​ത്ത​രാ​നാ​യി നെ​റ്റി​യി​ൽ തോ​ക്കു​വ​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല മു​രി​ങ്ങാ​ശേ​രി യൂ​സ​ഫ് (50), ചു​ണ​ങ്ങം​വേ​ലി മ​ന​യി​ൽ ഷ​ഫീ​ഖ് (45), കൊ​ടി​കു​ത്തി​മ​ല കൊ​ട്ടി​യാ​റ വി​ജു​കു​മാ​ർ, (46) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചു​ണ​ങ്ങം​വേ​ലി​യി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് ഏ​ഴി​പ്രം സ്വ​ദേ​ശി​യെ​യാ​ണ് മ​ദ്യം വാ​ങ്ങി​ച്ചു കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വെ​ടി​വ​ച്ച് കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഷെ​ഫീ​ഖും യൂ​സ​ഫു​മാ​ണ് ബാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ജു​കു​മാ​റാ​ണ് ഇ​വ​ർ​ക്ക് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ന​ൽ​കി​യ​ത്.

യൂ​സ​ഫി​ന്‍റെ എ​ർ​ട്ടി​ഗ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തു. കൊ​ച്ചി​ൻ ബാ​ങ്ക് പ​രി​സ​ര​ത്തെ ഗോ​ഡൗ​ണി​ൽ​നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്കും പെ​ല്ല​റ്റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു പ്ര​തി​ക​ളും ക​വ​ർ​ച്ച​യ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. യൂ​സ​ഫി​നെ​തി​രേ ആ​ലു​വ, എ​ട​ത്ത​ല , ചേ​രാ​ന​ല്ലൂ​ർ, നെ​ടു​മ്പാ​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴ് കേ​സു​ക​ളു​ണ്ട്. ഷ​ഫീ​ഖി​നെ​തി​രേ എ​ട​ത്ത​ല, കാ​സ​ർ​ഗോ​ഡ് റ​യി​ൽ​വേ, അ​മ്പ​ല​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റു കേ​സു​ക​ളും, വി​ജു​കു​മാ​റി​നെ​തി​രേ നെ​ടു​മ്പാ​ശേ​രി, ആ​ലു​വ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു കേ​സു​ക​ളു​മു​ണ്ട്.


എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. ശ്രീ​ലാ​ൽ, ഒ.​എം. സെ​യ്തു, എ. ​സ​ജീ​വ്, എ​എ​സ്ഐ കെ.​ബി. സ​ജീ​വ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ നി​ഷാ​ദ്, ലി​ജോ ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ ഫി​റാ​ഷ് , ഭ​വ​ജേ​ഷ്, ഹ​രീ​ഷ് രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : three goons arrested

Recent News

Corehub Up