റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം പ്രഫ. റ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ 30, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറന്പിൽ, കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, സെന്റ് ഡൊമിനിക്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും ചെയർമാന്മാരെയും തെരഞ്ഞെടുത്തു.