x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 02:08 AM IST | Updated: September 1, 2026 02:08 AM IST

ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ഡി​വൈ​എ​സ്പി കെ.​എം. ബി​ജു ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ജി​ല്ലാ സീ​നി​യ​ർ ആ​ൻ​ഡ് സ​ബ്ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് മേ​ഴ്സി കോ​ള​ജ് ഗ്രൗ​ണ്ടി​ലും പ​ന്നി​യ​മ്പാ​ടം സു​ബ്ര​ഹ്്മ​ണ്യ ക്ഷേ​ത്ര​ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ത്തി.

ജി​ല്ല​യി​ലെ വി​വി​ധ ക്ല​ബു​ക​ളും സ്കൂ​ളു​ക​ളും പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​ന്നി​യ​മ്പാ​ടം സ്പോ​ർ​ട്സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. എ​രി​മ​യൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ വ​ണ്ടാ​ഴി സി​വി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും മോ​യ​ൻ​സ് സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ റോ​യ​ൽ ക്ല​ബ് ചു​ങ്ക​മ​ന്ദം ഒ​ന്നാം​സ്ഥാ​ന​വും എ​രി​മ​യൂ​ർ സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ദാ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹെ​ൻ​ട്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി കെ.​എം. ബി​ജു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഗം​ഗാ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ, സെ​ക്ര​ട്ട​റി അ​നീ​ഷ് ബാ​ബു, സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ന​ന്ദി പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Championship

Recent News

Corehub Up