ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിൽ യംഗ് മൈൻഡ്സ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഔദ്യോഗിക സന്ദർശനം നടത്തി. ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ച സമ്മേളനം ഗവർണർ കെ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ക്ലബ് സെക്രട്ടറി പി. സന്തോഷ് കുമാർ ആമുഖ പ്രഭാഷണവും ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സി.വി. വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ശ്രീലത പ്രശാന്ത്, കാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, രാധാകൃഷ്ണൻ, വിനോദ് പൊടിക്കളം, ക്ലബ് ട്രഷറർ പി.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ ക്ലബ് പ്രസിഡന്റ് കൈമാറി. തുടർന്ന് ക്ലബ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.
Tags : nattu visheshsam District Governor Srikantapuram