കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്.
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് ഇന്നു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10.30നു ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന് നിര്‍മിക്കുന്നത്. 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കിയത്.
ജില്ലാ പഞ്ചായത്തിന് സമീപത്തെ കാടുമൂടിക്കിടന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യാനാകും. മറ്റു ചാര്‍ജിംഗ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ചാര്‍ജ് ചെയ്യാം. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സംബന്ധിക്കും.
Tags : EV charging station