തിരുവല്ല: പത്തനംതിട്ട റവന്യു ജില്ലാ കേരള സ്കൂൾ ശാസ്ത്രമേള നാളെ മുതൽ 31 വരെ തിരുവല്ലയിലെ വിവിധ സ്കൂളുകളിലായി നടക്കും. നാളെ രാവിലെ തിരുവല്ല എസ് സിഎച്ച്എസ്എസിൽ നഗരസഭ ചെയർപേഴ്സൺ അനു ജോർജ് പതാക ഉയർത്തും.
രാവിലെ പത്തിന് ആന്റോ ആന്റണി എംപി മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ആർ.അജയകുമാർ, നഗരസഭ കൗൺസിലർമാരായ ജിജി വട്ടശേരിൽ, പ്രദീപ് മാമ്മൻ മാത്യു, ജോസ് പഴയിടം, ആർഡിഡിമാരായ കെ. സുധ, സജി സുരേന്ദ്രൻ, ഡിഡിഇ ബി.ആർ. അനില തുടങ്ങിയവർ പ്രസംഗിക്കും.
നാളെ തിരുവല്ല എസ് സി എച്ച്എസ്എസിൽ ഗണിതമേളയും എസ്എൻവി എച്ച്എസിൽ സാമൂഹ്യശാസ്ത്രമേളയും ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിൽ ശാസ്ത്രമേളയും നടക്കും.
30ന് ബാലികാമഠം എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമേളയും 30, 31 തീയതികളിൽ തിരുവല്ല എസ് സി എച്ച്എസ്എസിൽ ഐടി മേളയുമാണ് നടക്കുന്നത്. 31നു വൈകുന്നേരം സമാപന സമ്മേളനം മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഷീജ കരിന്പുകാല, ഡയറ്റ് പ്രിൻസിപ്പൽ മിനി ബെഞ്ചമിൻ, എസ് സിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജോൺ കെ. തോമസ്, ഡിഇഒ അന്പിളി ഭാസ്കരൻ, ഡിപിസി റെനി ആന്റണി, കോഓർഡിനേറ്റർ മനു മാത്യു, ഹെഡ്മാസ്റ്റർ റെനി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
Tags : School Science nattuvishesham local news