പ്രവൃത്തിപരിചയമേളയില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്മാരായ കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഗവ.ഹയർസെക്കന്‍ഡറി സ്കൂള്‍.
വടകര: മൂന്നു ദിവസങ്ങളിലായി വടകരയില്‍ നടന്നുവന്ന ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. 1258 പോയിന്റുകള്‍ നേടി കോഴിക്കോട് സിറ്റി ഉപജില്ല ജേതാക്കളായി. 1,243 പോയിന്റുമായി മുക്കം സബ്ജില്ല രണ്ടാം സ്ഥാനവും 1,175 പോയിന്റ നേടി തോടന്നൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
414 പോയിന്റ് നേടിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. 405 പോയിന്റ് നേടിയ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. സയന്‍സ് മേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ലയും ചേവായൂര്‍ ഉപജില്ലയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഗണിത മേളയില്‍ കൊയിലാണ്ടി സിറ്റി, തോടന്നൂര്‍ ഉപജില്ലകള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം. പ്രവൃത്തി പരിചയ മേളയില്‍ മുക്കം, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ ഒന്നും രണ്ടും സ്ഥാനം നേടി. 100 പോയിന്റുമായി മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്ററി സ്കൂള്‍ മികച്ച വിദ്യാലയമായി. ഐടി മേളയില്‍ 54 പോയന്റുമായി മുക്കം സബ് ജില്ല ജേതാക്കളായി. കോഴിക്കോട് റൂറല്‍ ജില്ലക്കാണ് രണ്ടാം സ്ഥാനം. സില്‍വര്‍ ഹില്‍സ് എച്ച്എസ്എസാണ് മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് പി.കെ. ശശി അധ്യക്ഷത വഹിച്ചു.
Tags : Science Festival Nattuvishesham DistrictNews DeepikaNews