ജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: എംജിഎം ഹൈസ്കൂളില്‍ നടന്ന 45-ാമത് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മാനന്തവാടി ഉപജില്ല കിരീടം ചൂടി. 1,768 പോയിന്റുകള്‍ നേടിയാണ് മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സ്കൂള്‍ തലത്തിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 371 പോയിന്റുകളോടെ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1,712 പോയിന്റുകള്‍ നേടി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 1,499 പോയിന്റോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
324 പോയിന്റോടെ ഡബ്ല്യുഒ എച്ച്എസ്എസ് പിണങ്ങോട് രണ്ടാം സ്ഥാനവും 318 പോയിന്റോടെ നടവയല്‍ സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹശാസ്ത്രം, ഐടി, പ്രവര്‍ത്തിപരിചയം എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേളയില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചത്.
സമാപനസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ്, എഇഒ സുനില്‍ കുമാര്‍, സ്കൂള്‍ മാനേജര്‍ സക്കറിയ വെളിയത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മൊയീന്‍, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ തുടങ്ങവര്‍ പ്രസംഗിച്ചു.
Tags : Science Festival Nattuvishesham DistrictNews DeepikaNews