പാലക്കാട്: കേരള സ്കൂൾ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ചിറ്റൂരിൽ ഇന്ന് തുടക്കമാകും. സാമൂഹ്യശാസ്ത്രമേള ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയമേളയും ഗണിതമേളയും വിജയമാത കോണ്‍വന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഐടി മേള ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക.
ജില്ലയിലെ പന്ത്രണ്ട് ഉപജില്ലകളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.
ന്നുരാവിലെ പത്തിന് ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ആർ. ബാബു അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എ.കെ. ഷീലാദേവി മുഖ്യാതിഥിയാകും.
മത്സരാർഥികൾക്കുള്ള ഭക്ഷണശാല നെഹ്റു ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരവേദിയിലും പാക്കറ്റുകളിലാക്കി ഭക്ഷണം വിതരണം ചെയ്യും. മത്സരാർഥികൾ ഉൾപ്പെടെയുള്ളവർക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ചിന് ശാസ്ത്രോത്സവം സമാപിക്കും.
Tags :