x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വന​ട​ന​ത്തി​ന്‍റെ ആ​ത്മീ​യചൈ​ത​ന്യം പ​ക​ർ​ന്ന് ഡോ. ​എ​ൻ.​ജെ. ന​ന്ദി​നി

സ്വ​ന്തം ലേ​ഖി​ക
Published: November 8, 2026 02:00 AM IST | Updated: November 8, 2026 02:00 AM IST

ഡോ. ​എ​ൻ.​ജെ. ന​ന്ദി​നി കച്ചേരി അവതരിപ്പിക്കുന്നു.

തി​രു​വ​ന​ന്ത​പു​രം: "ശ​ങ്ക​ര ശ്രീ ​ഗി​രി​നാ​ഥ​പ്ര​ഭു...' ക​ഴു​ത്തി​ൽ രു​ദ്രാ​ക്ഷ​മ​ണി​ഞ്ഞ്, ഭ​സ്മ​ഭൂ​ഷി​ത​നാ​യ പ​ര​മ​ശി​വ​ൻ ആ​ന​ന്ദ നൃ​ത്ത​മാ​ടു​ന്പോ​ൾ ആ​കാ​ശ​ത്തി​ൽ ദേ​വ​ത​ക​ളും മു​നി​വ​ര്യന്മാ​രും താ​ള​വാ​ദ്യ​മു​ഴ​ക്കും.

മ​നു​ഷ്യ​ജന്മ​ത്തി​ൽ അ​പ്രാ​പ്യ​മാ​യ, മോ​ക്ഷദാ​യ​ക​മാ​യ ആ ​ന​ട​നം നേ​രി​ട്ടു ക​ണ്ട ആ​ത്മീ​യാ​നു​ഭൂ​തി പ​ക​രു​ന്ന​താ​ണ് സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ ഹം​സാ​ന​ന്തി രാ​ഗ​ത്തി​ലെ ശ​ങ്ക​ര ശ്രീ ​ഗി​രി​നാ​ഥ പ്ര​ഭോ... എ​ന്ന കീ​ർ​ത്ത​നം. യു​വസം​ഗീ​ത​ജ്ഞ ഡോ. ​എ​ൻ.​ജെ. ന​ന്ദി​നി ഇ​ന്ന​ലെ സ്വാ​തി ഹൃ​ദ​യ​രാ​ഗ​ത്തി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന​പ്പോ​ൾ മു​ന്നി​ൽ സാ​ക്ഷാ​ൽ ശി​വ​ന​ട​ന​ത്തി​ന്‍റെ ആ​ത്മീ​യ ചൈ​ത​ന്യം. ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത സ​ഭ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചുദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ​യും സേ​തുപാ​ർ​വ​തി ബാ​യി​യു​ടെ​യും ജ​യ​ന്തി ആ​ഘോ​ഷ​ത്തി​നു ഡോ.​ എ​ൻ.​ജെ. ന​ന്ദി​നി​യു​ടെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി​യോ​ടെ ഇ​ന്ന​ലെ തു​ട​ക്കം.

ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തീ​യ​റ്റ​റി​ലാ​യി​രു​ന്നു ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സം​ഗീ​ത​ക്കച്ചേ​രി. ദീ​പാ​വ​ലി ആ​ഘോ​ഷം അ​ന​ന്ത​പു​രി​യു​ടെ സ​ന്ധ്യ​യി​ൽ ചൊ​രി​ഞ്ഞ പ്ര​കാ​ശ പൂ​ര​ത്തി​നൊ​പ്പം, പെ​യ്തു തി​മി​ർ​ത്ത മ​ഴ​യു​ടെ നാ​ദ​ത്തി​നൊ​പ്പം സം​ഗീ​ത​ജ്ഞ​യു​ടെ രാ​ഗ​ധാ​ര​യും നി​റ​ഞ്ഞു. തോ​ടി​രാ​ഗ​ത്തി​ലെ സ്വാ​തി കൃ​തി​യാ​യ ശ്രീ​രാ​മ​ച​ന്ദ്ര​യും... പൂ​ർ​ണ ച​ന്ദ്രി​ക രാ​ഗ​ത്തി​ലെ രാ​മ​ച​ന്ദ്ര പാ​ഹി​യും.... ഭ​ക്തി​യു​ടെ നൈ​വേ​ദ്യ​മാ​യി.

വൈ​ക്ക​ത്ത് വാ​ഴു​ന്ന ശി​വ​നു​ള്ള സ്വാ​തി തി​രു​നാ​ളി​ന്‍റെ രാ​ഗാ​ർ​ച്ച​ന​യാ​യ, ആ​ന​ന്ദ ഭൈ​ര​വി രാ​ഗ​ത്തി​ലെ "പാ​ഹി​ത​ര​ക്ഷു പു​രാ​ല​യ...' എ​ൻ.​ജെ. ന​ന്ദി​നി​യു​ടെ നാ​ദം ഏ​റ്റു​വാ​ങ്ങി. വ​യ​ലി​നി​ൽ ആ​റ്റു​കാ​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും മൃ​ദം​ഗ​ത്തി​ൽ ബാ​ല​കൃ​ഷ്ണ ക​മ്മ​ത്തും ഘ​ട​ത്തി​ൽ വെ​ള്ളാ​ട്ട​ഞ്ഞൂ​ർ ശ്രീ​ജി​ത്തും താ​ള​ം പകർന്നു. നേ​ര​ത്തെ എ​ഴു​ത്തു​കാ​ര​നും ആ​ത്മീ​യ പ​ണ്ഡി​ത​നു​മാ​യ ഡോ. ​പൂ​ജ​പ്പു​ര കൃ​ഷ്ണ​ൻ നാ​യ​ർ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ- സേ​തു പാ​ർ​വ​തി ഭാ​യി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Tags : Dr. N.J. Nandini Nattuvishesham DistrictNews DeepikaNews

Recent News

Corehub Up