പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി നടപടികളെടുക്കും.
പമ്പ് ഹൗസുകളുടെ പരിപാലനം, അനുബന്ധ സൗകര്യങ്ങളുടെ വികസനം, ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേർന്നു.
വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാ ചെറിയാന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജി ജോര്‍ജ്, ജനപ്രതിനിധികളായ കെ.ആർ. സന്ധ്യ, അനീഷ് ചക്കും്കല്, കേരള ജലഅഥോറിറ്റി അസിസ്റ്റന്റ് എൻജിനിയര്‍, ഹെഡ് ഓപ്പറേറ്റര്‍ , ജല്‍ജീവന്‍ മിഷന് പ്രോജക്ട് എൻജിനിയര്‍, ഓവര്‍സിയര്‍, എന്നിവര്‍ പങ്കെടുത്തു. പമ്പ് ഹൗസിലുള്ള കിണര്‍ മൂന്നുമാസത്തിലൊരിക്കല്‍ ചെളി നീക്കം ചെയ്ത് വൃത്തിയാക്കുന്നതിനും പമ്പ് ഹൗസ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിനും നെടിയത്ത് മുക്ക് വൈഎംസിയുടെ ഭാഗത്തുള്ള പഴയ പമ്പ് ഹൗസ് സ്ഥലം കണ്ടെത്തി വൃത്തിയാക്കി അവിടെ വാട്ടര്‍ എടിഎം, കണക്ഷന് സെന്റര്‍ എന്നിവയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനു നടപടികളെടുക്കാൻ തീരുമാനിച്ചു.
പമ്പ് ഹൗസിലേക്കുള്ള റോഡ് ഉയര്‍ത്തുന്നതിനും ചുറ്റുമതില്‍ നിർമിക്കുന്നതിനും ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കുരങ്ങുമല ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനും കുരങ്ങുമലയില്‍ നിന്ന് വെണ്ണപ്പുറം മലയിലേക്ക് ശുചീകരിച്ച വെള്ളം എത്തിച്ച കോഴഞ്ചേരി പഞ്ചായത്തിലെ 14 വാര്‍ഡിലും വെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍, ജല്‍ജീവന്‍ മിഷന്, ജല അഥോറിറ്റി എന്നിവ മുഖേന പുതിയ പൈപ്പ് ലൈന്‍ കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനുമായി വാര്‍ഡ് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി നല്‍കുന്നതിനും തീരുമാനിച്ചു.
Tags :