x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മു​ടി​യി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ കുടിവെ​ള്ള​മെ​ത്തും

വെബ് ഡെസ്ക്
Published: October 16, 2026 10:33 PM IST | Updated: October 16, 2026 10:33 PM IST

പു​തു​മ​ന പ​മ്പ് ഹൗ​സ്

നെ​ടു​മു​ടി: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പു​തു​മ​ന പ​മ്പ് ഹൗ​സ് അ​ടു​ത്ത ആ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം അ​വ​സാ​നി​ക്കും. അ​തോ​ടൊ​പ്പം ച​മ്പ​ക്കു​ളം പു​തു​മ​ന വീ​ട്ടി​ൽ ജോ​യി​ച്ച​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് ഫ​ല​മ​ണി​യു​ന്നു. ര​ണ്ടുവ​ർ​ഷം മു​ൻ​പ് 2024 ഒ​ക്ടോ​ബ​ർ 29ന് ​പു​തു​മ​ന ജോ​യി ജോ​സ​ഫ് കു​ഴ​ൽക്കി​ണ​റും പ​മ്പ് ഹൗ​സും നി​ർ​മി​ക്കാ​നു​ള്ള ഭൂ​മി പ​മ്പ് ഹൗ​സ് നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​നാ​യി നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ല്കി​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.  ​

ഈ വ​സ്‌​തു​വി​ൽ  കു​ട്ട​നാ​ട് മു​ൻ  എം​എ​ൽ​എ തോ​മ​സ് കെ.​തോ​മ​സ് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​മ്പ് ഹൗ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പ​മ്പ് ഹൗ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലും സ​മീ​പ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത വ​ർ​ധി​ക്കും. നി​ല​വി​ൽ 8, 9, 10, 11 വാ​ർ​ഡു​ക​ളി​ലേ​ക്ക് ക​നാ​ൽജെ​ട്ടി പ​മ്പ് ഹൗ​സ്, പു​ൽ​പ​ത്ര​ പ​മ്പ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നും ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പു​തു​മ​ന പ​മ്പ് ഹൗ​സി​ൽനി​ന്നും ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ദി​വ​സേ​ന ജ​ല​വി​ത​ര​ണം എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും ന​ട​ത്താ​നാ​വു​മെ​ന്ന് ജ​ല​വി​ഭ​വ​ശേ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള​ഭൂ​മി സൗ​ജ​ന്യ​മാ​യി ...

പ​മ്പ് ഹൗ​സ് നി​ർ​മാണ​ത്തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​പ്പോ​ൾ  കാ​ര്യം മ​ന​സി​ലാ​ക്കി വ​സ്തു വി​ട്ടു ന​ല്കി​യ ജോ​യി​ച്ച​ൻ പു​തു​മ​ന​യു​ടെ അ​വ​സ​രോ​ചി​ത​മാ​യ ന​ട​പ​ടി യാ​ണ് എ​ട്ടാം വാ​ർ​ഡി​ൽ പു​തു​മ​ന പ​മ്പ് ഹൗ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തും നാ​ട്ടു​കാ​രു​ടെ ശു​ദ്ധ​ജ​ല ക്ഷാ​മം ഇ​ല്ലാ​താ​ക്കി​യ​തും. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഭൂ​മി നാ​ട്ടു​കാ​രു​ടെ ദാ​ഹ​മ​ക​റ്റാ​ൻ  കു​ഴ​ൽ​ക്കിണ​റും പ​മ്പ് ഹൗ​സും നി​ർ​മി​ക്കാ​ൻ വി​ട്ടു ന​ല്കാ​ൻ സാ​ധി​ച്ച​ത് ഒ​രു വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​മാ​യി മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹം കാ​ണു​ന്ന​ത്.


പി.​സി. ജോ​സ് പു​ൽ​പ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ അ​പ്പ​ച്ച​ൻ​കു​ട്ടി ചെ​മ്പ​ക​ശേ​രി, സ​ണ്ണി​ച്ച​ൻ തി​രു​നി​ലം, ബി​ജു ആ​ന്‍റണി തെ​ങ്ങും​പ​ള്ളി​ൽ, ഷാ​ജി താ​മ​ര​പ്പ​ള്ളി​ൽ, സോ​ജ​ൻ താ​മ​ര​പ്പ​ള്ളി​ൽ, തോ​മ​സ് ആന്‍റണി ആ​റി​ൽ​ചി​റ, സി​ബി​ച്ച​ൻ ഇ​ട​പ്പ​ള്ളി, പാ​പ്പ​ച്ച​ൻ പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​മ്പ് ഹൗ​സ് സ​മ്പാ​ദ​ക​സ​മി​തി​യു​ടെ​യും പ​ഞ്ചാ​യത്ത് ​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ട​പെ​ട​ലും പ​മ്പ് ഹൗ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up