x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: October 30, 2026 11:09 PM IST | Updated: October 30, 2026 11:09 PM IST

പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​പ്പോ​ൾ.

പൂ​ച്ചാ​ക്ക​ൽ: പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. നാ​ടി​ന്‍റെ പൊ​തു​തോ​ടും വേ​മ്പ​നാ​ട്ടു​കാ​യ​ലി​നോ​ടു ചേ​ർ​ന്നുകി​ട​ക്കു​ന്ന ജ​ലാ​ശ​യ​വു​മാ​യ തോ​ട്ടി​ലേ​ക്കാ​ണ് ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യം നേ​രി​ട്ട് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ഇത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും വ​ൻ ഭീ​ഷ​ണി​യാ​യി മാ​റു​ന്നു.

ദി​വ​സ​ങ്ങ​ളാ​യി രാ​ത്രി 12നും ​പു​ല​ർ​ച്ചെ നാ​ലി​നും ഇ​ട​യി​ലാ​ണ് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ ത​ള്ള​ൽ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ദു​ർ​ഗ​ന്ധം കാ​ര​ണം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് മൂ​ക്കു​പൊ​ത്താ​തെ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തോ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലേ​ക്കും മാ​ലി​ന്യം പ​ട​രു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കരോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ക്കു​ന്ന പൂ​ച്ചാ​ക്ക​ൽ തോ​ട് ഇ​ന്ന് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ മാ​ലി​ന്യനി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി.

പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ലും പൊ​ലി​സി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സി​സി​ടി​വി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് രൂ​പം ന​ൽ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags :

Recent News

Corehub Up