x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ കി​ട്ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന് വ​യോ​ധി​ക​ർ; രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ വ​ല​ഞ്ഞു

വെബ് ഡെസ്ക്
Published: November 3, 2026 06:58 AM IST | Updated: November 3, 2026 06:58 AM IST

ഇ​രി​ട്ടി സ​ബ് ട്ര​ഷ​റി​യി​ൽ പ​ണ​മെ​ത്താ​ൻ വൈ​കി​യ​തോ​ടെ കാ​ത്തു​നി​ൽ​ക്കു​ന്ന പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​ർ.

ഇ​രി​ട്ടി: സ​ബ് ട്ര​ഷ​റി​യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മെ​ത്താ​ൻ വൈ​കി​യ​തോ​ടെ പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന് ദു​രി​ത​ത്തി​ലാ​യി. അ​ധ്യാ​പ​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രു​മ​ട​ക്കം പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളു​മാ​ണ് തി​ങ്ക​ളാ​ഴ്ച പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നാ​യി ട്ര​ഷ​റി​യി​ലെ​ത്തി വ​ല​ഞ്ഞ​ത്. ആ​വ​ശ്യ​ത്തി​ന് പ​ണം ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ വി​ത​ര​ണം വൈ​കു​ക​യാ​യി​രു​ന്നു. മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തി​നും ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കു​മാ​യി പെ​ൻ​ഷ​ൻ തു​ക പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ അ​ർ​ബു​ദ​രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. പ്രാ​യാ​ധി​ക്യ​വും അ​സു​ഖ​ങ്ങ​ളും കാ​ര​ണം ഏ​റെ​നേ​രം ഇ​രി​ക്കാ​നോ നി​ൽ​ക്കാ​നോ ക​ഴി​യാ​ത്ത​വ​രും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പെ​ൻ​ഷ​ൻ ല​ഭി​ച്ചാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ത്തി​യ ചി​ല​ർ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ടോ​ക്ക​ണു​മാ​യി കാ​ത്തു​നി​ന്നു. എ​ല്ലാ മാ​സ​വും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് പെ​ൻ​ഷ​ൻ​കാ​രു​ടെ പ​രാ​തി. കൃ​ത്യ​സ​മ​യ​ത്ത് പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​ത് ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കു​മാ​യി പെ​ൻ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, വൈ​കു​ന്നേ​ര​ത്തോ​ടെ പ​ണ​മെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള തു​ക​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.

പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്രാ​യ​മാ​യ​വ​രെ​യും രോ​ഗി​ക​ളെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ർ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​വ​ശ്യം.

 

 

Tags :

Recent News

Corehub Up