x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞ​ടു​പ്പ് വാ​ഗ്ദാ​നം: ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും പാ​വ​ങ്ങ​ൾ​ക്ക് നൽകി റെജി ചെറിയാൻ എംഎൽഎ

ആന്‍റണി ആറിൽചിറ
Published: October 31, 2026 12:40 AM IST | Updated: October 31, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

ച​മ്പ​ക്കു​ളം: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ത​നി​ക്ക് ല​ഭി​ക്കു​ന്ന ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ലെ രോ​ഗി​ക​ൾ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും ന​ൽ​കി കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​ങ്ങ​ളി​ലാ​യി ത​നി​ക്ക് ല​ഭി​ച്ച ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ചേ​ർ​ത്ത് 1500 രൂ​പ വീ​തം 210 രോ​ഗി​ക​ൾ​ക്ക് 3,15,000 രൂ​പ വി​ത​ര​ണം ചെ​യ്തു.

അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യ​മാ​യി ഒ​രാ​ൾ​ക്ക് 50,000 രൂ​പ​യും ന​ല്കി. കൂ​ടാ​തെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന 75 പേ​ർ​ക്കാ​യി 56,250 രൂ​പ​യും വി​ത​ര​ണം ചെ​യ്തു. വി​വാ​ഹ ധ​ന​സ​ഹാ​യ​മാ​യി 35,000 രൂ​പ​യും വീ​ടി​ന്‍റെ അ​റ്റു​കു​റ്റ​പ്പ​ണി​ക്കാ​യി 10,000 രൂപയും ​മ​റ്റ് സ​ഹാ​യ​ങ്ങ​ളാ​യി 60,200 രൂ​പ​യും ചെല​വ​ഴി​ച്ച​ത് കൂ​ടാ​തെ ഒ​രു വീ​ടി​ന്‍റെ പ​ണി​യും ന​ട​ത്തി​വ​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​ം കൊ​ണ്ട് ശ​മ്പ​ള ഇ​ന​ത്തി​ൽ ല​ഭി​ച്ച 5,26,450 രൂ​പ​യാ​ണ് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്.     

Tags :

Recent News

Corehub Up