x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ക​ട​യി​ലെ വൈ​ദ്യു​തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: വ്യാ​പാ​രി​ക​ൾ


Published: May 12, 2026 07:49 AM IST | Updated: May 12, 2026 07:49 AM IST

മ​ങ്ക​ട: മ​ങ്ക​ട ടൗ​ണി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ഫീ​ഡ​ർ ഉ​ട​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ങ്ക​ട യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്ക​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും വ്യാ​പാ​രി​ക​ൾ​ക്കും മ​റ്റും വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ വ​രു​ന്നു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​വ​ർ​ഷം കെഎസ്ഇ​ബി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെത്തു​ട​ർ​ന്ന് മ​ങ്ക​ട​യ്ക്ക് പ്ര​ത്യേ​കം ഫീ​ഡ​ർ അ​നു​വ​ദി​ക്കാ​മെ​ന്ന് എ​ഇ വാ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി മ​ങ്ക​ട യൂ​ണി​റ്റ് മ​ങ്ക​ട അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ മ​ഞ്ചേ​രി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് യു.​പി.​ മു​നീ​ർ ബാ​ബു, സെ​ക്ര​ട്ട​റി സ​ക്കീ​ർ നോ​ബി​ൾ, ആ​ക‌്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ജ് എ​ന്ന മു​ഹ​മ്മ​ദ്കു​ട്ടി, കെ.​ടി. യൂ​സ​ഫ്, ജ​വ​ഹ​ർ അ​ലി വൈ​റ്റ്മാ​ർ​ട്ട്, നാ​രാ​യ​ണ​ൻ രാ​ഗം, സി.​ടി. ​ജൈ​സ​ൽ, മു​നീ​ർ വ​ർ​ണം, ടി.​ടി. ഹാ​രി​സ് ബാ​ബു, ഇ​ബ്രാ​ഹിം എ.​ വ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Electricity problem Mankada

Recent News

Corehub Up